പൊലീസുകാര​െൻറ സമയോചിത ഇടപെടൽ; ജീവൻ തിരികെ ലഭിച്ച് ട്രെയിൻ യാത്രിക

പൊലീസുകാരൻെറ സമയോചിത ഇടപെടൽ; ജീവൻ തിരികെ ലഭിച്ച് ട്രെയിൻ യാത്രിക വർക്കല: പൊലീസുകാരൻെറ സമയോചിത ഇടപെടലിൽ ജീവൻ ത ിരികെ ലഭിച്ച് ട്രെയിൻ യാത്രിക. പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം െറയിൽവേ പൊലീസ് സ്റ്റേഷൻ സി.പി.ഒ രാജേഷിൻെറ ഇടപെടലിലൂടെയാണ് ട്രെയിൻ യാത്രക്കാരിയായ വയോധികയുടെ ജീവൻ രക്ഷപ്പെട്ടത്. ഞായറാഴ്ച നാഗർകോവിൽ-പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരി ലീനാമ്മ ഔസേപ്പ് കുടുംബത്തോടൊപ്പം കന്യാകുമാരിയിൽനിന്ന് വരുകയായിരുന്നു. വർക്കലവെച്ച് വെള്ളം വാങ്ങാൻ മകൾ ലീനാ ഔസേപ്പ് പുറത്തിറങ്ങുകയും ഇതിനിടെ െട്രയിൻ പുറപ്പെടുകയും ചെയ്തു. മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ ഔസേപ്പ് കാൽ വഴുതി വീഴുന്നതിനിടെ ട്രെയിനിൽ പിടിച്ച് തൂങ്ങിക്കിടന്ന് നിലവിളിക്കുകയായിരുന്നു. സംഭവം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കാൻ മാത്രമേ ബന്ധുക്കൾക്കും മറ്റു യാത്രക്കാർക്കും കഴിഞ്ഞുള്ളൂ. ഇതിനിടെ ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും െട്രയിനിനും ഇടയിൽ അകപ്പെട്ടിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.പി.ഒ രാജേഷ്, ഓടി ലീനാമ്മയെ പിടിച്ചു വലിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയം െവച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച രാജേഷിൻെറ പ്രവൃത്തിയെ യാത്രക്കാരും െറയിൽവേ ജീവനക്കാരും പ്രശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.