വേനൽച്ചൂടിൽ 'തണൽ' ഒരുക്കി മഞ്ചവിളാകം ഗവ.യു.പി.എസ്

പാറശ്ശാല: ഇവിടെ വേനൽച്ചൂടില്ല, പകരം പഠനത്തണൽ മാത്രം. കഥ പറഞ്ഞും ചിത്രം വരച്ചും നാടകം കളിച്ചും അവധിക്കാലത്തെ ആഘ ോഷമാക്കി മാറ്റുകയാണ് ഈ പൊതുവിദ്യാലയത്തിലെ അമ്പതോളം കുട്ടികൾ. കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ മഞ്ചവിളാകം സർക്കാർ യു.പി.എസാണ് അവധിക്കാലം ആഹ്ലാദകരമാക്കാൻ 'തണൽ' എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിലായി ക്ലാസ് റൂം അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായ പഠന പരിപാടിയാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. ഒന്നാം ദിവസം വി.കെ. വിജയകുമാറിൻെറ നേതൃത്വത്തിൽ ചിത്രരചനാ ശിൽപശാലയും ജയന്തിയുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയവും അഖിലൻ ചെറുകോടിൻെറ നേതൃത്വത്തിൽ സാഹിത്യ സല്ലാപവും നടന്നു. 'ഹലോ ഇംഗ്ലീഷി'ന് പി.എസ്. ഗോഡ്വിനും ഗണിതം മധുരത്തിന് ബാഹുലേയനും നാടകക്കളരിക്ക് പീറ്റർ പാറയ്ക്കലും ശാസ്ത്രകൗതുകത്തിന് രാജേഷും നാടൻപാട്ടും നാട്ടറിവും എന്ന വിഷയത്തിൽ ജോയ് നന്ദാവനവും ക്ലാസുകൾ നയിച്ചു. പ്രഥമാധ്യാപിക എസ്. സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എസ്. പ്രശാന്ത് അധ്യക്ഷതവഹിച്ചു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, ആർ.എസ്. രഞ്ചു, കൺവീനർ ജി. ശോഭനകുമാരി എന്നിവർ പങ്കെടുത്തു. ചിത്രം 20190411_160040.jpg 'തണൽ' സഹവാസ ക്യാമ്പിൽ നാടകപ്രവർത്തകൻ പീറ്റർ പാറയ്ക്കൽ കുട്ടികളോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.