'ശ്രീധരൻ പിള്ളയെ തുറു​ങ്കിലടക്കണം'

തിരുവനന്തപുരം: മാന്യതയുടെയും മതേതരത്വത്തിൻെറയും അതിർവരമ്പുകൾ ലംഘിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ ഉടൻ തുറുങ്കിലടക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ്് പ്രഫ. തോന്നയ്ക്കൽ ജമാൽ. ജനം കൈയൊഴിഞ്ഞ ബി.ജെ.പി നേതാക്കൾ പരാജയം മുന്നിൽകണ്ട് പാർട്ടി പൊതുയോഗങ്ങളിൽ നികൃഷ്ടമായ പദപ്രയോഗങ്ങൾ നടത്തുകയാണ്. ഇതിലൂടെ കലാപമുണ്ടാക്കി നേട്ടം കൊയ്യാമെന്നാണ് അവർ തെറ്റിദ്ധരിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ്, വി. മുരളീധരൻ എന്നിവർ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്തിട്ട് നിയമപാലകരും തെരഞ്ഞെടുപ്പ് കമീഷനും മൗനത്തിൻെറ വല്മീകത്തിൽ കഴിയുന്നത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.