തിരുവനന്തപുരം: ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ദിനമായ ഏപ്രിൽ 14ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. ഇതിൻെറ ഭ ാഗമായി രാവിലെ ഏഴിന് തമ്പാനൂർ ഹൗസിങ് ബോർഡിന് സമീപെത്ത അംബേദ്കർ പ്രതിമയിൽ സ്ഥാനാർഥി സി. ദിവാകരൻ ഹാരാർപ്പണം നടത്തി. എൽ.ഡി.എഫ് നേതാക്കളായ ജി.ആർ. അനിൽ, എം. വിജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എ.എ. റഷീദ്, എം. രാധാകൃഷ്ണൻ നായർ, രാഖി രവികുമാർ, തമ്പാനൂർ രാജീവ്, തമ്പാനൂർ മധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ ഏഴിന് തമ്പാനൂർ ഹൗസിങ് ബോർഡിന് സമീപെത്ത അംബേദ്കർ പ്രതിമയിൽ സ്ഥാനാർഥി സി. ദിവാകരൻ ഹാരാർപ്പണം നടത്തി. എൽ.ഡി.എഫ് നേതാക്കളായ അഡ്വ. ജി.ആർ. അനിൽ, എം. വിജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ പങ്കെടുത്തു. ഭാരതീയ ദലിത് കോൺഗ്രസ് (ഐ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഭ വളപ്പിൽ സംഘടിപ്പിച്ച ജയന്തി ആഘോഷം കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പേരൂർക്കട രവി അധ്യക്ഷതവഹിച്ചു. തമ്പാനൂർ സതീഷ്, പള്ളിപ്പുറം ഗോപാലൻ, ആര്യൻകോട് ജയകുമാർ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും നടത്തി. ജില്ല പ്രസിഡൻറ് എ.കെ നഗർ അശോകൻ നേതൃത്വം നൽകി. ഹിന്ദു ചെമ്മാൻ സമാജം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ഹരിജൻ കോളനിയിൽ രോഗനിർണയ ക്യാമ്പ് നടത്തി. ഭരണഘടന സംരക്ഷണ ദിനാചരണ ഭാഗമായി പാർലമൻെറ് മണ്ഡലത്തിലെ പരിധിയിലുള്ള വിവിധ കോളനികൾ കേന്ദ്രീകരിച്ച് ഭരണഘടന സംരക്ഷണ സമ്മേളനവും അംബേദ്കർ അനുസ്മരണവും സംഘടിപ്പിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ പരിപാടികളിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.