കാട്ടാക്കട: പ്രദേശത്തെ ഭൂരിഭാഗം ജലസ്രോതസ്സുകളും വറ്റിയതോടെ . കാട്ടാക്കട പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ വി ല്ലിടുംപാറ, മലപ്പനംകോട്, നാടുകാണി, കരിയംകോട്, കടുവാക്കുഴി, മണലി, കോട്ടപ്പുറം, കുറ്റിച്ചൽ- കള്ളിക്കാട് പഞ്ചായത്തുകളുടെ അതിർത്തിയായ വ്ലാവെട്ടി, കാപ്പുകാട്, ശംഭുതാങ്ങി എന്നിവിടങ്ങളിലും വെള്ളത്തിന് ഏറെ ബുദ്ധിമുട്ടുണ്ട്. വേനൽ കനത്തതോടെ ജലാശയങ്ങളിലെ നീരൊഴുക്ക് വലിയതോതിൽ കുറഞ്ഞു. ഇതുകാരണം സമീപത്തുള്ള കിണറുകളിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു. ചിലയിടത്ത് കിണറുകൾ പൂർണമായും വറ്റി. മൂന്നാഴ്ച മുമ്പ് വരെ നീരൊഴുക്ക് ഉണ്ടായിരുന്ന തോടുകൾ ഭൂരിപക്ഷവും ഇപ്പോൾ നീർച്ചാലുകൾ ആയി മാറി. തോടുകൾക്ക് അടുത്തുള്ള വയലുകൾ നികന്നതോടെയാണ് തോടുകളിലെ വെള്ളം ഉൾവലിഞ്ഞത്. വെള്ളം കിട്ടാതായതോടെ പച്ചക്കറി, വാഴ കൃഷികൾ വ്യാപകമായി നശിക്കുന്നു. വാഴത്തോട്ടങ്ങളിൽ വെള്ളം കിട്ടാത്തതിനാൽ വാഴകൾ ഒടിഞ്ഞുവീഴുന്നു. തോടുകളിൽ തടയണ കെട്ടി വെള്ളം സംഭരിച്ച് നിർത്തിയാണിപ്പോൾ കൃഷി സംരക്ഷിക്കുന്നത്. കാട്ടാക്കട താലൂക്കിലെ കുളത്തുമ്മൽ, പെരുംകുളം, കള്ളിക്കാട് വില്ലേജുകളിൽ കുഴൽകിണറുകളിലുൾപ്പെടെ ജലവിതാനം താഴുന്നതായി കേന്ദ്ര ഭൂഗർഭ ജല ബോർഡിൻെറ കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.