ബാലരാമപുരം: പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാലരാമപുരം സർവിസ് സഹകരണ ബാങ്ക് നടപ്പാക്കിയ ജൈവപച് ചക്കറികളുടെ വിപണനോദ്ഘാടനം ട്രിവാൻഡ്രം സ്പിന്നിങ്മിൽ വളപ്പിൽ നടന്നു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി അധ്യക്ഷത വഹിച്ചു. ട്രിവാൻഡ്രം സ്പിന്നിങ് മിൽ ചെയർമാൻ എം.എം. ബഷീർ, സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, കർഷകസംഘം ജില്ല സെക്രട്ടറി കെ.സി. വിക്രമൻ, സി.പി.എം നേതാക്കളായ പി.രാജേന്ദ്രകുമാർ, ബാലരാമപുരം കബീർ, ജി. വസുന്ധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ജയചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഷാമിലാ ബീവി എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡൻറ് എ. പ്രതാപചന്ദ്രൻ സ്വാഗതവും സെക്രട്ടറി ജാഫർ ഖാൻ നന്ദിയും പറഞ്ഞു. 1959ൽ സ്ഥാപിച്ച ട്രിവാൻഡ്രം സ്പിന്നിങ്മിൽ വളപ്പിലെ നാലേക്കർ ഭൂമി യാതൊരാവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലായിരുന്നു. മാലിന്യക്കൂമ്പാരമായി കാടുകയറിയ ഭൂമി തരിശ് രഹിതമാക്കുന്നതിൻെറ ഭാഗമായാണ് എട്ട് മാസം മുമ്പ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.