കാട്ടാക്കട: പട്ടണത്തിലെ . ജങ്ഷനിലെ പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പഴകിയ ഭക്ഷണം കണ്ടെത്തിയ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കേടായ വറുത്തമീൻ, ദിവസങ്ങൾ പഴക്കമുള്ള കറികൾ, പെറോട്ട, കുഴച്ചമാവുകൾ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പൊതുമരാമത്ത് ഓടയിലും സമീപത്തെ തോട്ടിലും മാലിന്യം തുറന്നുവിടുകയാണെന്നും കണ്ടെത്തി. പഞ്ചായത്തിൻെറ ലൈസൻസ് ഇല്ലാതെയും ഹോട്ടൽ പ്രവർത്തിക്കുന്നു. ജീവനക്കാർക്ക് പകർച്ചവ്യാധികളില്ലായെന്ന് തെളിയിക്കുന്ന പരിശോധന സർട്ടിഫിക്കറ്റുകൾ കൈവശമില്ലെന്ന് വ്യക്തമായതായും ആരോഗ്യവകുപ്പ് അറിയിച്ചു. 12 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വർഗീസ്, ജൂനിയർമാരായ പി. ഗോപിനാഥൻനായർ, ശ്രീജിത്ത്, സന്തോഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.