കൊല്ലം: ശബരിമല വിഷയത്തിലെ സി.പി.എം, കോൺഗ്രസ് നിലപാടിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി രാജ്ന ാഥ് സിങ്. കൊല്ലം പാർലമൻെറ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.വി. സാബുവിൻെറ തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തലാഖ് വിഷയത്തിലെ നിലപാട് മുന്നണികൾ വ്യക്തമാക്കണം. അവർ ജാതിയുടെയും മതത്തിൻെറയും രാഷ്ട്രീയം പറയുമ്പോൾ ബി.ജെ.പിക്ക് ദേശീയതയുടെ രാഷ്ട്രീയമാണുള്ളത്. കാവൽക്കാരൻ കള്ളനാണെന്ന് പറയുന്നവർ അദ്ദേഹം എന്ത് അഴിമതി നടത്തിയെന്നും ആരുടെയൊക്കെ കൈയിൽനിന്ന് പണം വാങ്ങിയെന്നും വ്യക്തമാക്കണം. കാവൽക്കാരൻ പരിശുദ്ധനാണെന്ന് തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വരുമ്പോൾ മനസ്സിലാകും. രാഹുൽ അമേത്തി ഉപേക്ഷിച്ചത് വിജയിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ്. അവിടെ ജനങ്ങളെ വഞ്ചിച്ചതുപോലെ വയനാട്ടിലെ ജനങ്ങളെയും വഞ്ചിക്കും. ദാരിദ്ര്യം പറഞ്ഞാണ് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇപ്പോൾ രാഹുൽ ഗാന്ധിയും വോട്ട് തേടുന്നത്. എന്നുവരെ കോൺഗ്രസ് ഉണ്ടാകുമോ അന്നുവരെ ദാരിദ്ര്യം ഉണ്ടാകും. കോൺഗ്രസ് ഇല്ലാതായാൽ മാത്രമേ രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാവൂ. പ്രളയാനന്തര കേരളത്തിൻെറ പുനർനിർമിതിക്ക് കേന്ദ്രം കേരളത്തിനൊപ്പം നിന്നു. സംസ്ഥാന സർക്കാർ എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ അമിക്കസ്ക്യൂറി പറയുന്നത് മനുഷ്യനിർമിത ദുരന്തമെന്നാണ്. ആരാണ് പ്രളയത്തിന് ഉത്തരവാദിയെന്ന് മുഖ്യമന്ത്രി പറയണം. വികസനത്തിൻെറ കാര്യത്തിൽ കേരളത്തോട് വിവേചനം ഉണ്ടായിട്ടില്ല. രാജ്യദ്രോഹനിയമം ശക്തമായി നടപ്പാക്കും. അത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.