തിരുവനന്തപുരം: സമൂഹത്തിലെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവര്‍ത്തകനെ യാണ് ബാബുപോളിൻെറ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങളെ ഭയക്കാതെ സമൂഹത്തിൻെറ താല്‍പര്യം നോക്കി സത്യം വിളിച്ചുപറയാന്‍ അദ്ദേഹം എക്കാലത്തും ധൈര്യം കാണിച്ചിരുന്നു. സാമൂഹിക-സാംസ്കാരിക മേഖലക്ക് കനത്തനഷ്ടമാണ് അദ്ദേഹത്തിൻെറ നിര്യാണമെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു. ബാബുപോളിൻെറ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഒരേ സമയം ഔദ്യോഗിക തലത്തിലും, സാഹിത്യ-സാംസ്‌കാരികരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അപൂർവം ചിലരിൽ ഒരാളാണ് ഡോ. ഡി. ബാബുപോളെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരും അനുശോചനം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.