മാരക മയക്കുമരുന്ന്​ ഗുളികകളുമായി രണ്ട്​ യുവാക്കൾ പിടിയിൽ

പുനലൂർ: മാരകയിനത്തിലുള്ള മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കളെ പത്തനാപുരം എക്സൈസ് റേഞ്ച് അധികൃതർ അറസ്റ ്റുചെയ്തു. വിളക്കുടി സരസ്വതിഭവനിൽ എ. ആദർശ് (20), പുനലൂർ പേപ്പർമിൽ കരിക്കത്തിൽ പുത്തൻവീട്ടിൽ സനുസാബു (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് അമ്പത് നൈട്രാസെപ്പാം ഗുളികകൾ പിടികൂടി. മാനസിക അസ്വാസ്ഥ്യമുള്ളവർക്കും മറ്റും വേദനസംഹാരിയായി നൽകുന്നതാണ് ഇവ. രജിസ്ട്രേഡ് ഡോക്ടർമാരുടെ കുറിപ്പടിയുണ്ടങ്കിേല മരുന്നുശാലകളിൽനിന്ന് ഈ ഗുളികകൾ ലഭിക്കൂ. രോഗമില്ലാത്തവർ ഈ ഗുളിക ഉപയോഗിച്ചാൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കടുത്തലഹരി അനുഭവപ്പെടും. പത്ത് ഗുളികൾ അടങ്ങിയ ഒരു സ്ട്രിപ് 500 രൂപ വിലക്കാണ് വിറ്റിരുന്നത്. ആദർശ് തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന ഈ ഗുളികകൾ സനു സാബുവാണ് ഇവിടെ വിറ്റഴിക്കുന്നത്. തമിഴ്നാട്ടിൽ ഒരു സ്ട്രിപ്പിന് 37 രൂപയാണ് വില. ആദർശിനെതിരെ നാലും സനുസാബുവിനെതിരെ രണ്ടും മയക്കുമരുന്നു കേസുകളുണ്ട്. രണ്ട് വർഷം മുമ്പ് പുനലൂരിലെ ഒരു ഹോട്ടലിൽ മയക്കുമരുന്ന് വിൽക്കുന്നതിനിടെ എക്സൈസ് സംഘം പരിശോധനക്ക് എത്തിയപ്പോൾ കെട്ടിടത്തിൻെറ നാലാം നിലയിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചയാളാണ് ആദർശ്. റേഞ്ചിലെ ഷാഡോ ടീം കഴിഞ്ഞ പത്ത് ദിവസമായി ഈസംഘത്തെ നിരീക്ഷിച്ചുവരുകയായിരുന്നു. റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിൻെറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിവൻറിവ് ഓഫിസർമാരായ വൈ. ഷിഹാബുദ്ദീൻ, എസ്. അനിൽകുമാർ, സി.ഇ.ഒ മാരായ അശ്വന്ത്, വിഷ്ണു, ഷാജി, അനിൽകുമാർ, നിഥിൻ, മനു, ഗിരിഷ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ വാർഷികം പുനലൂർ: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പുനലൂർ മേഖല കമ്മിറ്റി വാർഷിക പൊതുയോഗം പുനലൂർ മുനിസിപ്പൽ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എ.കെ.ഡി.എ ജില്ല വൈസ് പ്രസിഡൻറ് സുദർശനൻ പിള്ള അധ്യക്ഷത വഹിച്ചു. അനീഷ്, മനോജ്, ജോജി, എം.കെ. ശ്യാമപ്രസാദ് മേനോൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡൻറ് വി. രാജൻ, അസോസിയേഷൻ ജില്ല പ്രസിഡൻറ് വേണുഗോപാലൻ നായർ, വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡൻറ് എസ്. നൗഷറുദ്ദീൻ, മേഖലാ സെക്രട്ടറി ഷാജി പാലത്ര, എ. നിസാം, മുജീബ് റഹ്മാൻ, കെ. ജെ. തോമസ്, നാസറുദ്ദീൻ, തുളസീധരൻ, വിനോദ് കോമളൻ, ദേവരാജൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ മേഖല ഭാരവാഹികളായി സുദർശനൻ പിള്ള (പ്രസി.), മനോജ് (സെക്ര.), ജോജി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.