പുനലൂർ: ധനമന്ത്രി ഡോ. തോമസ് െഎസക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പുനലൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്ത നം നടത്തുന്നതായി യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. താലൂക്ക് ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം മന്ത്രി സന്ദർശിച്ച് ജീവനക്കാരെയും കരാറുകരെയും വിളിച്ചുകൂട്ടി നിർമാണത്തിന് കൂടുതൽ തുക വാഗ്ദാനം ചെയ്തത് ചട്ടലംഘനമാണ്. പേപ്പർമിൽ മേഖലയിൽ കുടുംബയോഗം ചേർന്ന് പേപ്പർമില്ലിൻെറ സ്ഥലം കൈവശക്കാർക്ക് പതിച്ചുനൽകാമെന്ന് മന്ത്രി വാഗ്ദാനംനൽകി. ഭൂമി പതിച്ചുകിട്ടാൻ കൈവശക്കാർ രണ്ടുവർഷം മുമ്പ് തിരുവനന്തപുരത്തെത്തി മന്ത്രിമാർക്കടക്കം നിവേദനം നൽകിയിരുന്നു. എന്നിട്ട് ഒരു നടപടിയെടുക്കാത്തവരാണ് ഇപ്പോൾ വോട്ട് നേടാൻ ശ്രമിക്കുന്നതെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഭാരതീപുരം ശശി, ജന. കൺവീനർ പുനലൂർ മധു എന്നിവർ കുറ്റപ്പെടുത്തി. വികസനസമിതി യോഗം ഇല്ല പുനലൂർ: ലോക്സഭ തെരഞ്ഞടുപ്പ് കണക്കിലെടുത്ത് ഈമാസം പുനലൂർ താലൂക്ക് വികസനസമിതി യോഗം ഉണ്ടായിരിക്കിെല്ലന്ന് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.