യോഗ പരിശീലനം സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: ജയില്‍ അന്തേവാസികളുടെ ശാരീരികവും മാനസികവുമായ പിരിമുറുക്കം കുറച്ച് ആത്മവിശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള ജയില്‍ ഡിപ്പാര്‍ട്ട്‌മൻെറും അമൃതാനന്ദമയീമഠവും സംയുക്തമായി ആറ്റിങ്ങല്‍ സബ് ജയിലില്‍ . ദക്ഷിണമേഖലാ ഡി.ഐ.ജി ആൻഡ് ഡയറക്ടര്‍ സിക്ക എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ സബ് ജയില്‍ സൂപ്രണ്ട് വി. ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷതവഹിച്ചു. മാതാ അമൃതാനന്ദമയീമഠം കൈമനം മഠാധിപതി സ്വാമി ശിവാമൃത ചൈതന്യ മുഖ്യ പ്രഭാഷണം നടത്തി. ആറ്റിങ്ങല്‍ സബ് ജയിൽ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ യു. ഫസിലുദീന്‍, ആര്‍. രാജീവ്, ദക്ഷിണമേഖല റീജനൽ വെല്‍ഫെയര്‍ ഓഫിസര്‍ ടി.ജി. സന്തോഷ് എന്നിവർ പരിപാടിയില്‍ പങ്കെടുത്തു. ഫോട്ടോ ആറ്റിങ്ങല്‍ സബ്ജയിലിലെ അന്തേവാസികള്‍ക്കായുള്ള യോഗ പരിശീലനം സിക്ക ഡയറക്ടര്‍ എസ്. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.