വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്​ടം

കല്ലമ്പലം: വീട്ടിനുള്ളില്‍ ഉപയോഗത്തിലിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. സംഭവസമയം വീട്ടില്‍ ആളി ല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നാവായിക്കുളം കപ്പാംവിള പാറച്ചേരി വീട്ടിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. വീട്ടുടമസ്ഥനായ അബ്ദുൽ വാഹിദ് (64), ഭാര്യ സബീന (58) എന്നിവർ ഇരുവരും സമീപത്തുള്ള മകൾ തസ്നിയുടെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വന്ന് വീട് തുറന്നുനോക്കിയപ്പോഴാണ് വിവരം അറിയുന്നത്. ഫ്രിഡ്ജ് പൂർണമായും കത്തിയമർന്നു. ഇൻവെർട്ടർ, സ്റ്റബിലെയ്സര്‍, ഫാൻ, ലൈറ്റുകള്‍, വയർ, സ്വിച്ച് ബോര്‍ഡുകള്‍, മിക്സി, പാത്രങ്ങള്‍ തുടങ്ങി എല്ലാം നശിച്ചു. അടുക്കളയുടെ സീലിംഗ് അടർന്നുവീണ് ഫ്ലോർ ടൈലുകൾ പൊട്ടിച്ചിതറി. വീടിനകം മുഴുവന്‍ കരിയും പുകയും കൊണ്ടു നിറഞ്ഞിരുന്നു. പഞ്ചായത്തംഗം സ്ഥലം സന്ദര്‍ശിച്ചു. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.