*യു.ഡി.എഫ് എസ്.ഡി.പി.െഎ പിന്തുണ തേടിയത് തീക്കളി തിരുവനന്തപുരം: മതനിരപേക്ഷ സർക്കാർ ഉണ്ടാക്കുന്ന കാര്യത്തിൽ കോൺഗ ്രസിനെ നമ്പാൻ കൊള്ളില്ലെന്ന് വി.എസ്. അച്യുതാനന്ദൻ. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കൂട്ടപ്പലായനം നടക്കുകയാണ്. തിരുവനന്തപുരത്ത് എൽ.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിെൻറ മറുവശമാണ് എസ്.ഡി.പി.െഎ. യു.ഡി.എഫ് നേതാക്കൾ അവരുടെ പിന്തുണ തേടിയത് രാഷ്ട്രീയ തീക്കളിയാണ്. ബി.ജെ.പിയുടെ അതേപാതയിൽതന്നെയാണ് യു.ഡി.എഫും. ഇൗ തെരെഞ്ഞടുപ്പ് ഗൗരവമായി കാണണം. അമിതവിശ്വാസം അരുത്. ഇടതുമുന്നണിക്ക് കിേട്ടണ്ട ഒരു വോട്ടും ചോരരുത്. അതിന് അയൽവാസികളുമായി സൗഹൃദപരമായി നിരന്തരബന്ധം പുലർത്തണം. സംഘ്പരിവാറിനെ അധികാരത്തിൽനിന്ന് ഇറക്കി മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടതുപക്ഷത്തിെൻറ നമ്പർ വർധിച്ചേ മതിയാകൂ. മോദി സർക്കാർ അഞ്ചുകൊല്ലം രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. റഫാൽ കച്ചവടം പകൽക്കൊള്ളയായിരുന്നെന്നും വി.എസ് പറഞ്ഞു. എം. വിജയകുമാർ അധ്യക്ഷതവഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, സി. ദിവാകരൻ, പിരപ്പൻകോട് മുരളി, എം. വിജയകുമാർ, എ. നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.