മാസ്​റ്റര്‍ പ്ലാന്‍ നടപ്പാക്കുമ്പോള്‍ കോവളത്തിന് പുത്തന്‍ മുഖച്ഛായ -മന്ത്രി

തിരുവനന്തപുരം: ഇരുപത് കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യപദ്ധതി പൂര്‍ത്തിയാ കുന്നതോടെ കോവളം വിനോദസഞ്ചാര കേന്ദ്രത്തിന് പുത്തന്‍രൂപം കൈവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവളത്തെ അടിസ്ഥാനസൗകര്യ വികസനപദ്ധതിയുടെ ആദ്യ രണ്ടുഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രൂപം നല്‍കിയ കോവളം മാസ്റ്റര്‍ പ്ലാനി​െൻറ അടിസ്ഥാനത്തിലാണ് വികസനപദ്ധതികള്‍ ഏറ്റെടുത്തത്. കോവളം വികസനം സംസ്ഥാന സര്‍ക്കാറി​െൻറ അഭിമാന പ്രശ്നമാണ്. ബഹുനില കാര്‍ പാര്‍ക്കിങ് സൗകര്യം കൂടി ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിന് ആഗ്രഹമുണ്ട്. പക്ഷേ, ഇതിനാവശ്യമായ സ്ഥലമില്ല എന്നതാണ് പ്രശ്നം. ഇതിനുള്ള പരിഹാരം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവളം മാസ്റ്റര്‍ പ്ലാനി​െൻറ ഒന്നും രണ്ടും ഘട്ടങ്ങള്‍ രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി േജാർജ് പറഞ്ഞു. എം. വിന്‍സ​െൻറ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ നന്ദി പറഞ്ഞു. ഒന്നാംഘട്ട നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് 9.9 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഒമ്പത് മേഖലകളിലാണ് പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. 16.94 ലക്ഷം രൂപയുടെ യോഗഡെക്ക്, ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയ സമുച്ചയം, വസ്ത്രം മാറാനുള്ള മുറികള്‍ എന്നിവക്കായി 47.62 ലക്ഷം രൂപ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 ലക്ഷം രൂപ ചെലവില്‍ സ്വാഗതകവാടം നിര്‍മിക്കും. ബോട്ട് ആകൃതിയിലുള്ള 88 ഇരിപ്പിടങ്ങള്‍ നിര്‍മിക്കാനായി 19.69 ലക്ഷം രൂപയും കഫെയും ടോയ്ലറ്റും നിർമിക്കുന്നതിന് 20.7 ലക്ഷം രൂപയും കല്ലുപാകിയ നടപ്പാത, സൈക്കിള്‍ ട്രാക്ക് എന്നിവക്കായി 27.87 ലക്ഷം രൂപയും രൂപയും റോളര്‍ സ്കേറ്റിങ് ഏരിയക്ക് 9.5 ലക്ഷം രൂപയും മഴവെള്ള സംഭരണിക്ക് 24.26 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍പ്പെടും. പൊലീസ് ലൈഫ് ഗാര്‍ഡ് എന്നിവക്കായി ഔട്ട് പോസ്റ്റും കിയോസ്കും നിര്‍മിക്കുന്നതിന് 11.39 ലക്ഷം രൂപയും സി.സി.ടി.വി സ്ഥാപിക്കുന്നതിന് 21 ലക്ഷം രൂപയും ഓഡിയോ സംവിധാനം ഒരുക്കുന്നതിന് 17.7 ലക്ഷം രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. സോളാര്‍ സംവിധാനം, പ്രകാശ സംവിധാനം, വൈദ്യുതി സംവിധാനം എന്നിവക്കും സി.സി.ടി.വി സംവിധാനമൊരുക്കുന്നതിനുമായി 2.58 കോടി രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.