കല്ലമ്പള്ളി ദൂര്‍ഗാ ക്ഷേത്രത്തിലെ തീർഥാടന സഹായകേന്ദ്രത്തിന് ശിലയിട്ടു

തിരുവനന്തപുരം: കല്ലമ്പള്ളി ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന തീർഥാടന സഹായ കേന്ദ്രത്തി​െൻറ ശിലാ സ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു. സംസ്ഥാന സര്‍ക്കാറി​െൻറ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍നിന്നുള്ള 80 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ഷേത്രാങ്കണത്തില്‍ അമിനിറ്റി സ​െൻറര്‍ നിർമിക്കുന്നത്. കൗണ്‍സിലര്‍ വി. ശാലിനി അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എൽ.എസ്. സാജു, വി.എസ്. അനിമോന്‍, ഫ്രാറ്റ് പ്രതിനിധി വിജയകുമാര്‍, സലിംഖാന്‍, അമ്മ മലയാളം സാഹിത്യവേദി പ്രതിനിധി മോഹന്‍ ഡി. കല്ലമ്പള്ളി, ക്ഷേത്ര രക്ഷാധികാരി വേലായുധന്‍ നായര്‍, സംഘാടക സമിതി കണ്‍വീനര്‍ സാഗിഷ്, ക്ഷേത്ര സെക്രട്ടറി അരുണ്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.