എസ്.ഐയെ പേനകൊണ്ട് കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ

പുന്തുറ: എസ്.ഐയെ പേനകൊണ്ട് കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസ് സാഹസികമായി പിടികൂടി. സ്ത് രീയെ മർദിച്ച സംഭവം അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐയെ പേനകൊണ്ട് കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ചിറയിൻകീഴ് -അഴൂർ മുട്ടപ്പലം കല്ലുവിള വീട്ടിൽ ലിജിനെ (26) ആണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേഡ് എസ്.ഐ നോർബർട്ടിനാണ് (49) തലക്ക് പരിക്കേറ്റത്. തടയാനെത്തിയ പൊലീസുകാരൻ വിനോദിനും മർദനമേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകിയശേഷം െൈവകീട്ടോടെ വിട്ടയച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ലിജിൻ മരപ്പാലത്തിലുള്ള ഇയാളുടെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ രണ്ടുദിവസമായി വരുകയാണ്. ഇവരുടെ വീടിനടുത്തുള്ള സ്ത്രീയുടെ നാലര വയസ്സുള്ള പേരക്കുട്ടിയെ അടിച്ചതാണ് പ്രശ്‌നത്തിന് കാരണം. ഇത് ചോദിക്കാനെത്തിയ സ്ത്രീയും ലിജിനും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ ലിജിൻ സ്ത്രീയെ തള്ളിയിട്ടശേഷം മർദിച്ചു. തുടർന്ന്, സ്ത്രീ പൂന്തുറ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഈ പരാതി അന്വേഷിക്കാനാണ് എസ്.ഐ നോർബർട്ടും സംഘവും മരപ്പാലത്തിനടുത്തെത്തിയത്. സംഭവത്തിനു ശേഷം റോഡിൽ നിൽക്കുകയായിരുന്ന ലിജിനെ നാട്ടുകാർ കാണിച്ചുകൊടുത്തു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി. ഇതോടെ ഇയാൾ അക്രമാസക്തനാകുകയും കൈയിലുണ്ടായിരുന്ന പേനയെടുത്ത് എസ്.ഐയെ കുത്തുകയും കണ്ണിൽ മഷിയൊഴിക്കുകയും ചെയ്തു. തടയാനെത്തിയപ്പോഴാണ് വിനോദിന് മർദനമേറ്റത്. തുടർന്ന് എസ്.ഐമാരായ സജിൻ ലൂയീസ്, വിനോദ്കുമാർ എന്നിവരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.