തിരുവനന്തപുരം: പുരാരേഖ വകുപ്പിൽ താൽക്കാലിക കരാർ നിയമനക്കാരെ പുറംവാതിലിലൂടെ ഗസറ്റഡ് തസ്തികയിൽ സ്ഥിരപ്പെടുത് താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നി ആവശ്യപ്പെട്ടു. സി.ഡിറ്റിെൻറ പ്രോജക്ട് മുഖാന്തരം സഹായികളായി മാനുസ്ക്രിപ്റ്റ് ട്രാൻസിലേറ്റർമാരായി താൽക്കാലികമായി നിയമിക്കപ്പെട്ട മൂന്ന് ഇടതുപക്ഷ സഹയാത്രികരെയാണ് നിയമന ചട്ടങ്ങളും സ്പെഷൽ റൂൾസും മറികടന്ന് ഗസറ്റഡ് തസ്തികയിൽ നിയമിക്കുന്നതിന് മന്ത്രിസഭ യോഗത്തിെൻറ പരിഗണനക്കായി വകുപ്പ് ശിപാർശ ചെയ്തത്. ഭരണ പരിഷ്കരണ കമീഷൻ വകുപ്പിൽ നടത്തിയ പ്രവൃത്തി പഠന റിപ്പോർട്ടിെൻറ ശിപാർശപ്രകാരം പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും അതനുസരിച്ച് പി.എസ്.സി മുഖാന്തരം നിയമനനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും എൻ.കെ. ബെന്നി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.