ആറ്റിങ്ങല്‍: റോഡ് ഗതാഗതത്തിനും ഭവനനിര്‍മാണത്തിനും മുന്‍തൂക്കം നല്‍കി ആറ്റിങ്ങല്‍ നഗരസഭാ ബജറ്റ്. മുന്‍ നീക്ക ിയിരിപ്പ് ഉള്‍പ്പെടെ 43,08,26,651 രൂപ വരവും 38,94,25,825 രൂപ ചെലവും 4,14,00,826 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ചെയര്‍മാന്‍ എം. പ്രദീപിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ധനകാര്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കൂടിയായ വൈസ് ചെയര്‍പേഴ്‌സണ്‍ ആ ര്‍.എസ്. രേഖയാണ് ബജറ്റ് അവതരിപ്പിച്ചത്. ടൗണിലെ എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കി രാജ്യത്ത് എല്ലാ പട്ടികജാതിക്കാര്‍ക്കും സ്വന്തമായി ഭൂമിയുള്ള നഗരമാക്കി ആറ്റിങ്ങലിനെ മാറ്റും. ഭൂമി വിതരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഭൂമി നല്‍കുന്നതിനൊപ്പം ഇവര്‍ക്കെല്ലാം 2019-20 കാലയളവില്‍ തന്നെ വീടും നിര്‍മിച്ച് നല്‍കും. ആലംകോട് ഗവ.ഡിസ്‌പെന്‍സറി, വലിയകുന്ന് ഗവ. താലൂക്കാശുപത്രിയില്‍ പുതിയ മെറ്റേണിറ്റി ബ്ലോക്ക്, താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്കായി ഷെല്‍റ്റര്‍ ഹോം എന്നിവ ആരംഭിക്കും. വാമനപുരം നദിയില്‍ മുള്ളിയില്‍ കടവില്‍ മേൽപാലം നിര്‍മിക്കും. ആലംകോട് മാര്‍ക്കറ്റ് നവീകരിക്കും. മലിനജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കും. ആറ്റിങ്ങല്‍ മാര്‍ക്കറ്റ് നവീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. കിഴക്കേനാലുമുക്കും കച്ചേരി ജങ്ഷനും നവീകരിക്കും. തെരുവുവിളക്കിന് ആധുനിക സംവിധാനം. കുടിവെള്ള വിതരണം സമ്പൂര്‍ണമാക്കും. നദികളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി. കുളങ്ങളിലും വീടുകളിലും മത്സ്യകൃഷി. അവനവഞ്ചേരിയിലും ആലംകോടും ജനകീയ സഹകരണത്തോടെ പുതിയ ലൈബ്രറികള്‍. മാലിന്യ സംസ്‌കരണ പ്ലാൻറും പരിസരവും 1.5 കോടി ചെലവഴിച്ച് ആധുനികവത്കരിക്കും. കുടുംബശ്രീക്ക് സ്ഥിരംവിപണി സംവിധാനമൊരുക്കും. വിശപ്പുരഹിത നഗരം പദ്ധതി നടപ്പാക്കും. വയോജനങ്ങള്‍ക്ക് സായാഹ്ന വിശ്രമസങ്കേതങ്ങള്‍, നാലരകോടി രൂപ ചെലവുള്ള പുതിയ സ്ലാട്ടര്‍ ഹൗസ് നിര്‍മിക്കും. മലിനജല സംസ്‌കരണത്തിന് സംവിധാനമൊരുക്കും. ഖരമാലിന്യ സംസ്‌കരണ പ്ലാൻറ് നവീകരിക്കും. പ്രധാന ജങ്ഷനുകളില്‍ എയ്റോബിന്‍ സ്ഥാപിക്കും. ശുചീകരണത്തിന് പുതിയ വാഹനങ്ങളും ടെക്‌നോളജിയും ലഭ്യമാക്കും. ദുരന്തനിവാരണത്തിന് സന്നദ്ധസേന രൂപവത്രിക്കും. അതിനാവശ്യമായ ഉപകരണങ്ങളും വാങ്ങും. താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിയും ഹോമിയോ ആശുപത്രിയില്‍ വൃദ്ധര്‍ക്കായി വിശ്രമകേന്ദ്രവും ഒരുക്കും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ യോഗ ക്ലാസ്. വീടുകള്‍ ഹരിതഭവനങ്ങളാക്കി മാറ്റുവാന്‍ പ്രത്യേക പദ്ധതി. മൃഗാശുപത്രി ആധുനികവത്കരിക്കും. സബ് സെൻററുകളും തുടങ്ങും. നഗരസഭാ ലൈബ്രറി കമ്പ്യൂട്ടറൈസേഷന്‍ നടത്തും. പുസ്തകം വാങ്ങാന്‍ കൂടുതല്‍ തുക ലഭ്യമാക്കും. പ്രതിമാസ പരിപാടികളും പുസ്തകോത്സവവും സംഘടിപ്പിക്കും. കൈയേറ്റ ഭൂമികള്‍ തിരിച്ചു പിടിക്കും. സര്‍ക്കാര്‍ സഹായത്തോടെ പൂവമ്പാറ മൂന്ന് മുക്ക് ദേശീയപാതയും നഗരത്തിലെ പ്രധാന പാതകളും വികസിപ്പിക്കും. കൊടുമണിലും വിളയിന്മൂലയിലും വനിതാ വ്യവസായകേന്ദ്രത്തിലും മിനി കമ്മ്യൂണിറ്റി ഹാളുകള്‍ നിര്‍മിക്കും. ടൗണ്‍ ഹാള്‍ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. പ്രധാന സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, സര്‍ക്കാര്‍ പ്രീപ്രൈമറി സ്‌കൂളിന് പുതിയ മന്ദിരം എന്നിവ നിര്‍മിക്കും. സാനിട്ടറി ലാൻഡ് ഫില്ലിങ് പ്ലാൻറ് പൂര്‍ത്തീകരിക്കും. മുന്‍ വര്‍ഷം പ്രഖ്യാപിച്ച ചില പദ്ധതികള്‍ പ്രളയം ഉള്‍പ്പെടെയുള്ള വിവിധ പ്രതിസന്ധികളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവയും ഈ കാലയവളവില്‍ പൂര്‍ത്തീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ബജറ്റിന്മേലുള്ള ചര്‍ച്ച ബുധനാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ ആരംഭിക്കും. നഗരസഭാ ബജറ്റ് വിവിധ മേഖലകള്‍ക്കായി നീക്കി വെച്ച തുക. റോഡ് ഗതാഗതം : 3,48,68,000 ഭവന നിര്‍മാണം : 2,30,00,000 തൊഴിലുറപ്പ് പദ്ധതി: 2,50,00,000 കൃഷിമേഖല : 53,83,675 ക്ഷീരവികസനം : 61,45,000 കുടിവെള്ളം : 29,03,600 വൈദ്യുതി : 24,00,000 വിദ്യാഭ്യാസം : 83,62,915 ആരോഗ്യം : 75,29,585 ശുചിത്വം : 1,39,90,720 സാമൂഹ്യക്ഷേമം : 88,20,000 ദുരന്ത നിവാരണം : 20,75,000 വനിതാക്ഷേമം : 54,15,625 വൃദ്ധ - ശിശുക്ഷേമം : 73,20,000 പട്ടികജാതി ക്ഷേമം : 1,72,08,000 പട്ടികവര്‍ഗ ക്ഷേമം : 1,92,000
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.