ഏകദിന കിള്ളിയാര്‍ മെഗാ ക്ലീനിങ്​

നേമം: പരിപാടി കിള്ളിപ്പാലത്ത് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടു വരെയായ ിരുന്നു ശുചീകരണം. കിള്ളിയാര്‍ ഒഴുകുന്ന വഴയില മുതല്‍ കല്ലടിമുഖം വരെയുള്ള 14.5 കിലോമീറ്ററോളം ഭാഗത്തായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയകക്ഷി വ്യത്യസമില്ലാതെ എല്ലാവരും പങ്കാളികളായി. മേയര്‍ വി.കെ. പ്രശാന്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാളയം രാജന്‍, എസ്. പുഷ്പലത, നഗരസഭ സെക്രട്ടറി ദീപ, കെ. മുരളീധരന്‍ എം.എല്‍.എ, ടി.എന്‍. സീമ, കവി മധുസൂദനന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, െഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങി നിരവധി പേർ 14.5 കിലോമീറ്ററോളം വരുന്ന ഭാഗത്ത് 15 കേന്ദ്രങ്ങളിൽ ഉദ്ഘാടനം നടത്തി. ആറ് എക്സ്കവേറ്റർ, രണ്ട് മിനി പ്രൊക്ലയിനര്‍, 10 ലോറികള്‍, 12 പിക്-അപ് ഒാട്ടോകള്‍ എന്നിവ സജ്ജമാക്കിയിരുന്നു. 65 ലോഡ് മാലിന്യം തരംതിരിച്ച് നീക്കം ചെയ്തു. 25 സര്‍ക്കിളുകളില്‍നിന്നായി 3000 ഓളം തൊഴിലാളികൾ, 2000 തൊഴിലുറപ്പ് തൊഴിലാളികൾ. 150 സി.ആര്‍.പി.എഫുകാര്‍, 70 ബി.എസ്.എഫുകാര്‍, എന്‍.എസ്.എസ് വളൻറിയര്‍മാർ എന്നിവർ പെങ്കടുത്തു. 10,000 ഉച്ചഭക്ഷണപ്പൊതികൾ നഗരത്തിലെ വിവിധ സ്‌കൂളുകളില്‍നിന്ന് സ്‌കൂള്‍കുട്ടികള്‍ സ്വരൂപിച്ച് നല്‍കിയത് പ്രത്യേകതയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.