തിരുവനന്തപുരം: നഗരത്തിൽ പൊതുമരാമത്ത് വകുപ്പിെൻറ നിയന്ത്രണത്തിെല കേരള റോഡ് ഫണ്ട് ബോർഡ് പരിപാലിച്ചു പോരു ന്ന റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ചില സ്വകാര്യ ഏജൻസികൾ ഫീസ് പിരിക്കുന്നതായും റോഡിെൻറ മീഡിയനുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ച് പരസ്യങ്ങൾ നൽകി പണം ഈടാക്കുന്നതായും ശ്രദ്ധയിൽപെട്ടതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഇത്തരത്തിൽ ഫീസ് പിരിക്കുന്നതിനും പരസ്യങ്ങൾ സ്ഥാപിക്കുന്നതിനും ആരും സർക്കാറിന് അപേക്ഷകൾ നൽകിയിട്ടില്ല. നിയമാനുസൃതം റോഡ് സുരക്ഷാ നിയമങ്ങൾ അനുസരിച്ച് ഇവിടങ്ങളിൽ വാഹനപാർക്കിങ്ങും പരസ്യങ്ങൾ സ്ഥാപിക്കുന്നതും പാടില്ല. ഇതിന് അനുമതി നൽകിയത് ആരാണെന്നും സ്വകാര്യ ഏജൻസികൾ പിരിക്കുന്ന പണം എവിടെയാണ് അടയ്ക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പിന് അറിയില്ല. ഇതു സംബന്ധിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെയും ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ എം.ജി റോഡിെൻറ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന കോളജുകളുടെയും സ്കൂളുകളുടെയും മുന്നിൽ എല്ലാവിധ നിയമങ്ങളെയും കാറ്റിൽപറത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകി പണം പിരിക്കുന്നത്. സുഗമമായ വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വിധം വാഹനങ്ങൾ പാർക്ക് ചെയ്യിപ്പിച്ചും നിയമവിരുദ്ധമായി പരസ്യ ബോർഡുകൾ സ്ഥാപിച്ച് പണം പിരിക്കുന്നത് സംബന്ധിച്ചും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി ജി. സുധാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.