തിരുവനന്തപുരം: കേരളത്തെ മാലിന്യ മുക്തമാക്കാൻ ഹരിതനിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും കർശനമായി നടപ്പാക ്കുമെന്ന് നവകേരളം പദ്ധതി കോഒാഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. ഹരിത കേരളം മിഷെൻറ ഹരിതനിയമ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധതരം മാലിന്യങ്ങൾ പൊതുനിരത്തിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുകയും പ്ലാസ്റ്റിക്കും മറ്റും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കുറ്റം ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ ഒരു ലക്ഷം രൂപവരെ പിഴയോ ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡോ. ടി. ഷാജി അധ്യക്ഷതവഹിച്ചു. ഡി. ഹുമയൂൺ, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.