പാറഖനനം പഞ്ചായത്ത് റദ്ദ് ചെയ്യണം; ത്രിദിന സൂചനാസമരം ആരംഭിച്ചു

വെള്ളറട: അനധികൃത പാറഖനനം പഞ്ചായത്ത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഹ്യപർവത സംരക്ഷണ സമിതി പഞ്ചായത്തിന് മുന്നില്‍ ത്രിദിന സൂചനാസമരം ആരംഭിച്ചു. പഞ്ചായത്ത് ഭരണസമിതിക്ക് തിരിച്ചടിയായി സി.പി.എം അംഗമായ തങ്കപ്പന്‍ നായരും സി.പി.ഐ അംഗമായ ബിനുറാണിയും അല്‍ഫോന്‍സാളും പങ്കെടുത്തു. പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവന്‍ മെംബര്‍മാരുടെയും അഭിപ്രായം ആരായാതെയാണ് പ്രസിഡൻറ് ഖനനത്തിന് അനുമതി നല്‍കിയതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സമരം പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി അശോകന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപകുമാര്‍, സി.പി.ഐ വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ്‌കുമാര്‍, ആര്‍ട്ടിസ്റ്റ് ഹരി ചാരുത, ടി.എല്‍. രാജ്, രാജേന്ദ്രപ്രസാദ്, ഗീത, ജയദാസ്, സരളാവിൻസ​െൻറ്, രാജേഷ്, അജയകുമാര്‍, വിൻസ​െൻറ്, റസിലയ്യന്‍ എന്നിവർ സംസാരിച്ചു. ചിത്രം soochana samaram.jpg പഞ്ചായത്തിന് മുന്നില്‍ ആരംഭിച്ച ത്രിദിന സൂചനാസമരം പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.