നേമം: പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, ബാലരാമപുരം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര ശുദ്ധജല പദ്ധതിയുടെ രണ്ടാം ഘട്ടം നിര്‍മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർവഹിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 10.24 കോടി നബാര്‍ഡില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പിടാരത്ത് 4.3 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണിയും നാല് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയും ജലവിതരണ ശൃംഖലയും പള്ളിച്ചല്‍ പഞ്ചായത്തിലെ പൂവടയില്‍ 8.7 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയും ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ട നിർമാണം. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പിടാരത്ത് നടന്ന യോഗത്തില്‍ വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് വി. അനില്‍കുമാര്‍, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ശ്രീകുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എല്‍. ശകുന്തളകുമാരി, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയന്‍ എന്നിവര്‍ പങ്കെടുത്തു. VILAVOORKKAL WATER PROJECt പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, ബാലരാമപുരം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര ശുദ്ധജലപദ്ധതിയുടെ രണ്ടാം ഘട്ടം നിര്‍മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.