കാട്ടാക്കട: ശബരിമല സമരത്തിനിടെ പന്തയിൽ ആർ.എസ്.എസ് പ്രവർത്തകെൻറ വീട് ആക്രമിച്ച കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത് തകരെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ ചിറ്റുവീട്ടു മുറിയിൽ തോളൂർ വെട്ടയിൽ മോതിരപ്പള്ളി വീട്ടിൽ ഷാനു എന്ന ഷാൻ (24), പുളിമൂട് കട്ടറക്കോണം ഷാമിലാ മൻസിലിൽ ജിയാസ് (25) എന്നിവരെയാണ് എസ്.ഐ എസ്. ശ്രീകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് രാത്രിയിലാണ് പന്ത നിരപ്പൂക്കാലയിൽ ആർ.എസ്.എസ് പ്രവർത്തകനായ ഷിബുവിെൻറ വീടിനുനേരെ ആക്രമണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.