ബജറ്റില്‍ അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പിൻവലിക്കണം

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ഫണ്ടി​െൻറ 20 ശതമാനം പ്രളയത്തി​െ ൻറ പേരില്‍ വെട്ടിക്കുറച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രളയാനന്തര കേരളം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്ന കാരണത്താല്‍ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകള്‍ക്കായി നീക്കിവെച്ച തുകയുടെ 20 ശതമാനം വെട്ടിക്കുറക്കാനാണ് ഗവ. അഡീഷനല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ ചില പട്ടികജാതി, പട്ടികവർഗ വികസന പദ്ധതികളില്‍ 50 ശതമാനത്തിലധികം തുകയും വെട്ടിക്കുറച്ചിട്ടുണ്ട്. നവോത്ഥാനത്തി​െൻറ 82ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പട്ടികജാതിക്കാരുടെ വികസനത്തിന് വേണ്ടി നീക്കിവെക്കപ്പെട്ട ഫണ്ട് വെട്ടിച്ചുരുക്കുന്നത് കൊലച്ചതിയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന എ.കെ. ബാലന് ധാര്‍മിക അവകാശം നഷ്ടപ്പെട്ടതിനാൽ അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.