തിരുവനന്തപുരം: ത്രിപുര കേരളത്തിൽ ആവർത്തിക്കുമെന്നത് നരേന്ദ്ര മോദിയുടെ സ്വപ്നം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ആവർത്തിക്കാൻ പോകുന്നത് മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഢും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. േനമം നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാപ്പനംകോട് ദർശന ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ കമ്പറ നാരായണൻ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, പന്തളം സുധാകരൻ, മാഹീൻ അബൂബക്കർ, ജയകുമാർ, വിജയൻ തോമസ്, കരുമം സുന്ദരേശൻ, ജി.വി. ഹരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.