അയൽപക്ക വിദ്യാലയ സംഗമത്തി​ൽ ശാസ്‌ത്രത്തെ തൊട്ടറിഞ്ഞ്​ വിദ്യാർഥികൾ

തിരുവനന്തപുരം: അയൽപക്ക വിദ്യാലയ സംഗമത്തി​െൻറ ഭാഗമായി തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ശാ സ്ത്ര പ്രവൃത്തിപരിചയ ശിൽപശാല ശ്രദ്ധേയമായി. നഗരത്തിലെ വിവിധ ഗവ. എൽ.പി.എസിലെ അറുപതോളം നാലാം ക്ലാസ് വിദ്യാർഥികൾ മോഡൽ സ്‌കൂളിലെ സയൻസ് പാർക്കും ഗണിതലാബും സന്ദർശിച്ചു. സയൻസ് പാർക്കിലെ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തും കണ്ടും അനുഭവിച്ചറിഞ്ഞു. തുടർന്ന് പ്രവൃത്തിപരിചയത്തി​െൻറ ഭാഗമായി പേപ്പർ കൊണ്ട് പൂക്കൾ ഉൾപ്പെടെയുള്ള അലങ്കാരവസ്തുക്കൾ ഉണ്ടാക്കാൻ പഠിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന ശാസ്ത്ര ക്വിസ് കുട്ടികൾക്ക് പുതിയ അറിവുകൾ നൽകി. രാവിലെ ശാസ്ത്ര ശിൽപശാല ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അജിത്കുമാർ, സബീന ജാസ്മിൻ, സതീഷ് കുമാർ, നിർമലാദേവി, കലാലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ഗവ. എൽ.പി. സ്‌കൂൾ, മുടവൻമുകൾ ഗവ. എൽ.പി സ്‌കൂൾ, ത്രിവിക്രമംഗലം ഗവ. എൽ.പി സ്‌കൂൾ, മേട്ടുക്കട എസ്.എസ്.എൽ.പി സ്‌കൂൾ, കരമന എന്നീ സ്‌കൂളുകളിലെ വിദ്യാർഥികളാണ് ശാസ്ത്രശിൽപശാലയിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.