തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരെ ശബരിമല കർമസമിതി നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് വഴുതക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൺ റിസോഴ്സ് ഡെവലപ്െമൻറ് ഹെഡ്ക്വാർേട്ടഴ്സ് ആക്രമിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് കണ്ണേറ്റുമുക്ക് കാവടിവിളാകം എ.ആർ.എ-157, ടി.സി 16/1197 അരുൺരാജ് എന്ന കണ്ണനെയാണ് (32) കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ ഇയാൾ മുൻവശത്തെ ഗ്ലാസ് ഡോർ നശിപ്പിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. സി.െഎ എം. അനിൽകുമാർ, എസ്.െഎ ഷാഫി ബി.എം, സിവിൽ പൊലീസ് ഒാഫിസർമാരായ അമിത്കുമാർ, ഷെറിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.