നേമത്തെ നഗരസഭ കല്യാണമണ്ഡപം മുഖം മിനുക്കുന്നു

നേമം: കോർപറേഷ​െൻറ നേമത്തെ കല്യാണമണ്ഡപത്തി​െൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭ ഫണ്ടായ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടക്കുന്നത്. രണ്ടാഴ്ച മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്. 1981ലാണ് കല്യാണമണ്ഡപം സ്ഥാപിക്കപ്പെട്ടത്. ഇവിടെ കല്യാണമണ്ഡപം വേണമെന്ന പ്രദേശവാസികളുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് പഞ്ചായത്ത് ഇടപെട്ട് അന്ന് നേമത്ത് കല്യാണമണ്ഡപം ആരംഭിക്കുന്നത്. നേമം തിരുവനന്തപുരം നഗരസഭയുടെ ഭാഗമായതോടെ കല്യാണമണ്ഡപം നഗരസഭ ഏറ്റെടുക്കുകയും ഇത് പുതുക്കിപ്പണിയുകയും ചെയ്തു. 2003 നവംബര്‍ 15ന് അന്നത്തെ മേയര്‍ പ്രഫ. ജെ. ചന്ദ്രയാണ് ഉദ്ഘാടനം നിർവഹിച്ചത്. തുടര്‍ന്ന് നീണ്ട 15 വര്‍ഷക്കാലം കല്യാണമണ്ഡപത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. നഗരപരിധിയിലെ ഒട്ടുമിക്ക ഭാഗങ്ങളില്‍ നിന്നും നേമം, പ്രാവച്ചമ്പലം ഭാഗങ്ങളില്‍ നിന്നും കല്ലിയൂര്‍, പള്ളിച്ചല്‍ പഞ്ചായത്തുകളുടെ പരിധിയില്‍ നിന്നും നിരവധി പൊതുജനങ്ങളാണ് കല്യാണമണ്ഡപം ഉപയോഗപ്പെടുത്തുന്നത്. വിവാഹഹാള്‍, സദ്യാലയം, ബുക്കിങ് ഓഫിസ്, മേക്കപ് റൂം, അടുക്കള എന്നിവയുള്‍പ്പെടുന്ന മണ്ഡപം ഒറ്റനിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഹാളിനുള്ളിലെ സീലിങ് നിർമാണമാണ് നഗരസഭാ ഫണ്ട് വിനിയോഗിച്ച് ചെയ്യുന്ന പ്രധാന പ്രവൃത്തി. ഓട നിർമാണവും ചുറ്റുമതില്‍ നിർമാണവുമാണ് മറ്റ് പ്രവൃത്തികൾ. കല്യാണമണ്ഡപത്തി​െൻറ മേല്‍ക്കൂര മാറ്റി പുതിയത് സ്ഥാപിക്കും. പെയിൻറ് ചെയ്ത് മുന്‍ഭാഗം ഇൻറര്‍ലോക്ക് ടൈലുകള്‍ പാകി മനോഹരമാക്കുകയും കാര്‍പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യം ഒരുക്കുകയും ചെയ്യും. നിലവില്‍ രാത്രിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2019 ഫെബ്രുവരിക്കുള്ളില്‍ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പാണ് നടന്നുവരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.