നഗരത്തിലെ കുടിവെള്ളക്ഷാമം; മന്ത്രിക്ക്​ നിവേദനം നൽകി

തിരുവനന്തപുരം: നഗരത്തിലെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വി.എസ്. ശിവകുമാര്‍ എം.എൽ.എ ജലവിഭവ മന്ത്രിക്ക് നിവേദനം നല്‍കി. നഗരത്തിലെ വഴുതക്കാട് പാലോട്ടുകോണം, സി.എസ്.എം നഗര്‍ ഭാഗങ്ങളില്‍ 18 ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ല. ജനങ്ങള്‍ പലതവണ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ലായെന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തില്‍ പറയുന്നു. നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ കോട്ടണ്‍ഹില്‍ സ്കൂളില്‍ പോലും പലപ്പോഴും കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്നു. ഈ സാഹചര്യത്തില്‍ എല്ലാ പ്രദേശങ്ങളിലും സുഗമമായി കുടിവെള്ള വിതരണം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.