സാക്ഷം പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേന്ദ്ര പെേട്രാളിയം മന്ത്രാലയത്തി​െൻറ കീഴിൽ പ്രവർത്തിക്കുന്ന പെേട്രാളിയം കൺസർവേഷൻ റിസർച് അസ ോസിയേഷനും (പി.സി.ആർ.എ) പൊതുമേഖല എണ്ണ കമ്പനികളും സംയുക്തമായി സംഘടിപ്പിക്കുന്ന സംരക്ഷൺ ക്ഷമതാ മഹോത്സവ് (സാക്ഷം) സംസ്ഥാന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ധനം സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറക്കാനും പൊതുജനങ്ങൾ കൂടുതലായി പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഗാർഹിക-വ്യവസായിക-ഗതാഗത രംഗത്തെ ഇന്ധന ഉപഭോഗം കുറച്ച് ക്രൂഡ് ഓയിൽ ഇറക്കുമതി ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സാക്ഷം 2019' സംഘടിപ്പിക്കുന്നത്. ഭിന്നമായ ബോധവത്കരണ പരിപാടികൾക്ക് ഓയിൽ കമ്പനികൾ രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനതല കോഓഡിനേറ്റർ പി.എസ്. മോനി മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ ബി.പി.സി.എൽ റീട്ടെയ്ൽ ഹെഡ് വെങ്കട്ടരാമ അയ്യർ, പി.സി.ആർ.എ അഡീഷനൽ ഡയറക്ടർ എം. സുരേഷ്കുമാർ, ഐ.ഒ.സി ചീഫ് മാനേജർ റീട്ടെയിൽ ആർ. ആനന്ദ്, ഐ.ഒ.സി ചീഫ് മാനേജർ എൽദോ ബേബി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.