തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിനെതിരെ വീണ്ടും മന്ത്രി ഇ.പി. ജയരാജൻ. സമരക്കാര്‍ പുറത്തുന ിന്നുള്ളവരെന്ന വാദം ശരിയെന്ന് സ്ഥലം സന്ദര്‍ശിച്ചാല്‍ മനസ്സിലാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഖനനമേഖല ഉടൻ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടത്തിന് പിന്നാലെയാണ് ആലപ്പാട്ടെ സമരക്കാർക്കെതിരെ മന്ത്രി വീണ്ടും രംഗത്തെത്തിയത്. സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ല. സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രശ്നത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.