ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രായോഗിക ബദല്‍ രൂപപ്പെടുത്തിയെന്ന്​ മന്ത്രി

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിനോദസഞ്ചാരമേഖലയിൽ പ്രായോഗിക ബദല്‍ മാതൃക രൂപപ്പെടുത്തിയെന്ന് മന ്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയാറാക്കിയ നാല് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറി​െൻറ മേല്‍നോട്ടത്തില്‍ സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് ടൂറിസം മേഖലയിൽ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉണ്ടാകുന്നത് ലോകത്തുതന്നെ ആദ്യമായിരിക്കും. ഉത്തരവാദിത്ത ടൂറിസം മിഷ​െൻറ 13,547 യൂനിറ്റുകളില്‍നിന്ന് 27,043 പ്രത്യക്ഷ ഗുണഭോക്താക്കളും 44,661 പരോക്ഷ ഗുണഭോക്താക്കളും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ഉദ്ഘാടനം ചെയ്യപ്പെട്ട ആര്‍.ടി ആർട്ട് ആൻഡ് കള്‍ചറല്‍ ഫോറം കേരളത്തിലെ എല്ലാ കലാപ്രവര്‍ത്തകരെയും ബന്ധിപ്പിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയുള്ള വിനോദസഞ്ചാര മേഖലയിലെ ആദ്യത്തെ പ്ലാറ്റ്ഫോമാണ്. കലാപ്രവര്‍ത്തകരുടെയും കലാപരിപാടികളുടെയും ചിത്രങ്ങളും വിഡിയോയും പരിപാടികള്‍ക്കുള്ള പ്രതിഫലം എന്നിവ സംബന്ധിച്ച വിവരം ഇതിലുണ്ട്. ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറി ഈ രംഗത്തെ മറ്റൊരു ഇടപെടലാണ്. ടൂറിസം മേഖലയെ പ്രാദേശിക തൊഴിലുമായി ബന്ധിപ്പിക്കാന്‍ ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ മിഷന്‍ പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ യൂനിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. ഇ.എം. നജീബ്, പി.കെ. അനീഷ് കുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.