ഹ്രസ്വചിത്രമേള

കൊല്ലം: തോപ്പ് ഡോൺ ബോസ്കോയുടെ അന്താരാഷ്്ട്ര 27ന് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ തോപ്പ് ഡോൺ ബോസ്കോ സ​െൻറ് സ്റ്റീഫൻസ് ചർച്ച് പാരിഷ് ഹാളിലാണ് മേള. 30 മിനിറ്റ് വരെ ദൈർഘ്യമുള്ള 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മികച്ച ചിത്രത്തിന് 10,000 രൂപയും ശിൽപവും രണ്ടാം സ്ഥാനത്തിന 5000 രൂപയും ശിൽപവും സമ്മാനിക്കും. മികച്ച സംവിധായകൻ, നടൻ, നടി, അവസാന റൗണ്ടിലെത്തിയ 15 ചിത്രങ്ങൾ എന്നിവക്ക് പുരസ്കാരം നൽകും. മത്സരത്തിനുള്ള എൻട്രി 20ന് മുമ്പായി നേരിട്ടോ തപാലിലോ എത്തിക്കണം. ഫോൺ: 9645092512, 8943219569. എഡ്വേഡ് രാജു, കാതറിൻ ക്ലമറ്റ്, ഫെബിൻ റോബർട്ട്, അൽഫോൺസ് ആൻറണി, ടിനു റൂപൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വിരമിച്ച ബാങ്ക് ജീവനക്കാരുടെ ധർണ ഇന്ന് കൊല്ലം: കോൺഫെഡറേഷൻ ഓഫ് ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് ഓർഗനൈസേഷൻസും ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷനും ചേർന്ന് വിരമിച്ച ജീവനക്കാരുടെ ധർണ വെള്ളിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് കൊല്ലം ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സി.പി.എഫിനു പകരമായി നടപ്പാക്കിയ പെൻഷൻ പരിഷ്കരിക്കുക, 2002 നു മുമ്പും ശേഷവും വിരമിച്ചവർ എന്ന വേർതിരിവിൽ ക്ഷാമബത്ത നൽകുന്നത് ഒഴിവാക്കുക, വിരമിച്ചവരുടെ പ്രശ്നങ്ങൾ അവരുടെ സംഘടനകളുമായി ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ടി.എം. മാത്യൂസ്, ടി.സി. പുരുഷോത്തമൻപിള്ള, ആർ. ബാലസുബ്രഹ്മണ്യൻ, കെ. വിജയൻപിള്ള, ഗണപതി കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.