ശബരിമല: പുതുവർഷത്തലേന്ന് ആഘോഷരാവാക്കി അയ്യപ്പഭക്തർ. തിങ്കളാഴ്ച രാത്രി 11ന് ഹരിവരാസനത്തോടെ നട അടച്ചതു മുതൽ പുതുവർഷപ്പുലരിക്കായുള്ള കാത്തിരിപ്പിലായിരുന്നു സന്നിധാനത്ത് തങ്ങിയ തീർഥാടകർ. 12 മണിയോടെ സന്നിധാനം ശരണമന്ത്രത്തിൽ മുങ്ങി. സന്നിധാനത്തിെൻറ പല ഭാഗങ്ങളിൽ ചെറുകൂട്ടങ്ങളായി തമ്പടിച്ച ഭക്തർ കർപ്പൂരാഴി കത്തിച്ച് പുതുവത്സരത്തെ വരവേറ്റു. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ തീർഥാടകർ പരസ്പരം പുതുവത്സരാശംസകൾ നേർന്നു. രാവേറെ വൈകിയാണ് സന്നിധാനത്തെ പുതുവത്സരാഘോഷങ്ങൾക്ക് വിരാമമായത്. പുതുവർഷപ്പുലരിയിൽ ശബരീശനെ കാണാൻ വൻ ഭക്തജനത്തിരക്കാണ് ചൊവ്വാഴ്ച പുലർച്ച മുതൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.