തിരുവനന്തപുരം: സംസ്ഥാനത്തിെൻറ വികസനെത്തയും വ്യാപാര-വ്യവസായ മേഖലകെളയും തകർക്കുന്ന ഹർത്താലുകൾക്കും സമരമുറകൾക്കും എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ വിരുദ്ധ സംഘടന കൂട്ടായ്മയുടെ യോഗം വ്യാഴാഴ്ച തൃശൂരിൽ നടക്കും. ഉച്ചക്ക് 2.30ന് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീെൻറ അധ്യക്ഷതയിൽ തൃശൂർ സാഹിത്യ അക്കാദമി റോഡിലെ ജില്ല വ്യാപാരഭവനിലാണ് യോഗം. രാജ്യവ്യാപകമായി നടക്കാൻ പോകുന്ന പണിമുടക്കിനെക്കുറിച്ച് കൂട്ടായ്മ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.