'കുഞ്ഞുമരങ്ങള്‍ കൂട്ടുമരങ്ങള്‍' പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് വളപ്പില്‍ . നാഷനല്‍ സര്‍വിസ് സ്കീം, ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ നേച്ചര്‍ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് വളപ്പില്‍ ഫല- ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചാണ് കുഞ്ഞുമരങ്ങള്‍ കൂട്ടുമരങ്ങള്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറാബീഗം, നടൻ ജോബി എന്നിവർ മരെത്തെകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. സൈക്യാട്രി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സ​െൻറര്‍ അങ്കണത്തിലാണ് നട്ടുപിടിപ്പിച്ചത്. ഇവയുടെ തുടര്‍പരിപാലനം സ്റ്റുഡൻറ്സ് ഫോര്‍ എര്‍ത്ത് ഏറ്റെടുക്കും. മെഡിക്കല്‍ കോളജ് ആശുപത്രി ആര്‍.എം.ഒ ഡോ. മോഹൻറോയ്, ഫാര്‍മസി കോളജ് മേധാവി ഡോ. പത്മജ, നാഷനല്‍ സര്‍വിസ് സ്കീം കോഓഡിനേറ്റര്‍ ശ്രീകുമാര്‍, ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ നേച്ചര്‍ ക്ലബ് കോഓഡിനേറ്റര്‍ നീന, സൈക്യാട്രി വിഭാഗം പ്രഫ. ഡോ. ടി.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.