മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം; യുവാവും രണ്ടാംഭാ​ര്യയും മകനും പിടിയിൽ

കരമന: മധ്യവയസ്കയുടെ പണം കൈക്കലാക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കിള്ളിപ്പാലം സ്വദേശിയായ 53 വയസ്സുള്ള വീട്ടമ്മയെ കഴിഞ്ഞമാസം 29ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാമുകനായ മാന്നാ‍ർ സ്വദേശി പ്രവീൺ (36), രണ്ടാം ഭാര്യ മഞ്ജു (32), പതിനേഴ് വയസ്സുള്ള മകൻ എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമൊത്ത് താമസിച്ചുവന്ന വീട്ടമ്മയുമായി പരിചയത്തിലായ പ്രവീൺ കുടുംബമുള്ള കാര്യം മറച്ചുെവച്ച് വിവാഹവാഗ്ദാനം നൽകി. തുടർന്ന് വീട്ടമ്മയുടെ പേരിലുള്ള വസ്തു വിറ്റ് പണവുമായി വരണമെന്ന് ആവശ്യപ്പെട്ടു. വസ്തു വിറ്റ് കിട്ടിയ ഒന്നേമുക്കാൽ ലക്ഷം രൂപയുമായി എത്തിയ വീട്ടമ്മയെ മാന്നാറിൽ വീടെടുത്ത് താമസിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ട്രെയിൻ മാ‍ർഗമുള്ള യാത്രയിൽ കൂടെ വന്ന ഭാര്യയെയും മകനെയും ത​െൻറ സഹോദരിയും മകനുമാണെന്ന് പരിചയപ്പെടുത്തി കബളിപ്പിച്ചു. ഇതിനിടക്ക് വീട്ടമ്മയിൽ നിന്ന് പണം കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും നൽകിയില്ല. തുട‍ർന്ന് രാത്രി പതിനൊന്നോടെ മാന്നാർ അച്ചൻകോവിലാറി​െൻറ പാലത്തിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വീട്ടമ്മയെ പാലത്തി​െൻറ കൈവരിയുടെ മുകളിൽ ഇരുത്തിയ ശേഷം പണം കൈക്കലാക്കി. തുടർന്ന് പ്രവീണി​െൻറ ഭാര്യ മഞ്ജുവും മകനും ചേർന്ന് 30 അടിയോളം താഴ്ചയുള്ള ആറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ മരിച്ചെന്ന് കരുതിയ പ്രതികൾ അവിടെനിന്ന് സ്ഥലം വിട്ടു. എന്നാൽ, നീന്തൽ വശമുണ്ടായിരുന്ന വീട്ടമ്മ പാലത്തി​െൻറ തൂണി​െൻറ കമ്പിയിൽ പിടിച്ചുകിടന്ന് നിലവിളിച്ചു. രണ്ടുമണിക്കൂർ കഴിഞ്ഞ് അടുത്ത് താമസിക്കുന്ന യുവാവാണ് രക്ഷപ്പെടുത്തിയത്. കരമന എസ്.െഎ ആർ.എസ്. ശ്രീകാന്തി​െൻറ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികെള പിടികൂടിയത്. തെളിവെടുപ്പിൽ ഇവരുടെ പക്കൽനിന്ന് തട്ടിയെടുത്ത പണവും അതുപയോഗിച്ച് വാങ്ങിയ സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ എന്നിവ കണ്ടെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകശ്രമത്തിനും കവർച്ചക്കും കേസെടുത്തതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.