പൂന്തുറ: പൂന്തുറയെ കണ്ണീരിലാഴ്ത്തിയ രാത്രി കടലിന് മുന്നിൽ പ്രാർഥനയോടെ നാടൊന്നിച്ചു. പനത്തുറ പൊഴിയിെല 'മരണച്ചുഴി'യിൽപെട്ട വിദ്യാർഥികളുടെ ജീവനുേവണ്ടിയുള്ള തേങ്ങലുകളായിരുന്നു രാത്രി തീരത്ത്. ബീമാപള്ളി സ്വദേശികളായ ഏഴ് വിദ്യാർഥികളാണ് ഉച്ചയോടെയാണ് പൂന്തുറ ചേരിയാമുട്ടത്തിനടുത്തുള്ള പനത്തുറ പൊഴിയിൽ കുളിക്കാനെത്തിയത്. ഇതിൽ മൂന്നുപേരെയാണ് രക്ഷിക്കാനായത്. ബീമാപള്ളി പുതുവൽ പുരയിടത്തിൽ മുഹമ്മദ് റഫീഖ് -ഫൗസി ദമ്പതികളുടെ മകൻ ഇബ്രാഹിം ബാദുഷ (17), സദ്ദാം നഗർ അബ്ദുൽ റഹ്മാൻ -സുലൈഖ ദമ്പതികളുടെ മകൻ റമീസ് (17) എന്നിവരാണ് മരിച്ചത്. ബീമാപള്ളി പുതുവൽ പുരയിടത്തിൽ ഷാനവാസിെൻറ മകൻ നവാസ്ഖാൻ (17), ബാദുഷയുടെ മകൻ ബിസ്മില്ല (17) എന്നിവരെയാണ് കാണാതായത്. വൈകീട്ട് നാലോടെയായിരുന്നു അപകടം. ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു വിദ്യാർഥികൾ. മുറിഞ്ഞുകിടക്കുന്ന പൊഴി കടലിലേക്ക് ഒഴുകുന്നത് ശാന്തമായാണ്. അടിയൊഴുക്ക് ശക്തമായി കടലിലേക്ക് വെള്ളം പോകുന്നതോടെ തിരമാലകൾ കരുത്താർജിക്കും. ഇൗ സമയം തീരം പെെട്ടന്ന് ഇടിഞ്ഞുപോകും. ഇതറിയാതെ തീരത്ത് നില്‍ക്കുന്നവരാണ് അപകടത്തില്‍പെടുന്നത്. സാധാരണ മത്സ്യത്തൊഴിലാളികള്‍ ഇൗ ഭാഗത്ത് കടലില്‍ കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങുന്നത് കണ്ടാല്‍ പിന്തിരിപ്പിക്കാറാണ് പതിവ്. നിരവധി ജീവൻ നേരത്തേ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. എന്നാല്‍, കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ തീരത്ത് ഉണ്ടായിരുന്നില്ല. കുട്ടികളുടെ നിലവിളികേട്ടാണ് മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തിയതും മൂന്നു ജീവൻ രക്ഷിക്കാനായതും. കുട്ടികളുടെ വേര്‍പാടിെൻറ വാര്‍ത്ത അറിഞ്ഞതോടെ ബീമാപള്ളി തീരവും നടുങ്ങി. അറിഞ്ഞവര്‍ അറിഞ്ഞവര്‍ പൂന്തുറയിലേക്ക് ഒഴുകിയെത്തി. കാണാതായവരുടെയും സഹോദരങ്ങളും രക്ഷിതാക്കളും സ്ഥലത്തെത്തിയോടെ കടൽ ഇരമ്പത്തിലും മുഴങ്ങിയത് തേങ്ങലുകളായിരുന്നു. രാത്രി വൈകിയും പ്രതീക്ഷയോടെ കാത്തിരുന്നു. മറൈന്‍ എന്‍ഫോഴ്സും തീരദേശ പൊലീസും ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബന്ധുക്കളും നാട്ടുകാരും പൊഴിക്കരയില്‍ രാത്രി വൈകിയും കാത്തുനില്‍ക്കുകയാണ്. സംഭവ സ്ഥലത്ത് വി. എസ്. ശിവകുമാർ എം.എൽ.എ, കൗണ്‍സിലര്‍ ബീമാപള്ളി റഷീദ് എന്നിവർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.