വെള്ളാണിക്കല്‍ പാറയും പരിസരവും ശുചീകരിച്ചു

ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ വിനോദ സഞ്ചാര പ്രാധാന്യമുള്ള . പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയായിരുന്നു. പോത്തന്‍കോട്, മാണിക്കല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന 80 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പി​െൻറയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥ കൊണ്ട് നാശോന്മുഖമാകുകയാണ്. 80 പേരടങ്ങുന്ന കാഡറ്റുകളുടെ സംഘം മുപ്പതോളം ചാക്ക് പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും ടൂറിസം സ്ഥലമായി വെള്ളാണിക്കല്‍ പാറമുകളിനെ മാറ്റിയെടുക്കണമെന്നുമാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം നൽകാൻ തയാറെടുക്കുകയാണ് കാഡറ്റുകള്‍. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ നേതാജിപുരം അജിത്ത് സംബന്ധിച്ചു. സംവിധായകന്‍ രാജീവ് അഞ്ചല്‍ പ്രദേശത്തി​െൻറ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ഹരിത കേരള മിഷന്‍ പ്രവര്‍ത്തകനായ വി. രാജേന്ദ്രന്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു. സാമൂഹിക പ്രവര്‍ത്തകനായ ദീപു ബാബു, അധ്യാപകരായ കെ. മണികണ്ഠന്‍ നായര്‍, എന്‍. സാബു, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ ശ്രീജന്‍ ജെ. പ്രകാശ്, രേഖ ആര്‍. നാഥ് എന്നിവര്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി. ഫോട്ടോ ഇല്ല- എസ്.പി.സിയുടെ നേതൃത്വത്തില്‍ വെള്ളാണിക്കല്‍ പാറയും പരിസരവും ശുചീകരിക്കുന്നു ഫോട്ടോ ഇല്ല- വെള്ളാണിക്കല്‍ പാറയിലെ പ്ലാസ്റ്റിക് മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.