തിരുവനന്തപുരം: നവോത്ഥാനത്തിെൻറ മൂല്യങ്ങൾ ഊതിക്കെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മുമ്പെങ്ങുമില്ലാത്ത പ്രതിര ോധം ആവശ്യമാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. എഴുത്തച്ഛൻ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷണത്തിന് വീടുകൾക്കുമുന്നിൽ മതിൽ കെട്ടുന്നതുപോലെ പുരോഗമന ആശയങ്ങൾ സംരക്ഷിക്കാൻ മതിലുകൾ ആവശ്യമാണ്. സമരങ്ങൾക്കും പ്രതിരോധത്തിനും പുതിയ ഭാഷ്യങ്ങൾ നൽകണം. ലിംഗനീതിക്ക് വേണ്ടി കേരളത്തിലെ സഹോദരിമാർ നടത്തുന്ന പുതിയ ഭാഷയാണ് വനിതാമതിൽ. നമ്മുടെ കരുത്തരായ ആരാധനമൂർത്തികൾ സ്ത്രീകളാണ്. എന്നിട്ടും സ്ത്രീകൾക്ക് ആരാധനസ്വാതന്ത്ര്യം ഇല്ലാതെപോകുന്നതെന്തുകൊണ്ടെന്ന് ചിന്തിക്കണം. ഇതെല്ലാം എന്നിലെ എഴുത്തുകാരനെ അശാന്തനാക്കുന്നു. വനിതാമതിൽ ആരുടേയും കൈയടിക്കല്ല, സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ്. വനിതാമതിൽ വിജയിപ്പിച്ചാൽ ലോകത്തിൽതന്നെ അതിെൻറ അലകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.