തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട നാല് ജില്ലകളിൽ സി.പി.എം തുടച്ചുനീക്കപ്പെട്ട പാർട്ടിയായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. ശബരിമല വിഷയത്തിൽ പ്രക്ഷോഭം തുടരുേമ്പാൾ നടന്ന െതരഞ്ഞെടുപ്പുകളിൽ അത് കണ്ടതാണ്. എന്നാൽ അതൊന്നും വലിയ വാർത്തയായില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ നയസമീപനങ്ങളിലും അതിദയനീയമായി പരാജയപ്പെട്ടതിനാൽ പിടിച്ചുനിൽക്കാനാകാത്തതിനാലാണ് സി.പി.എമ്മിന് പുതിയ കക്ഷികളെ ഉൾപ്പെടുത്തി മുന്നണി വികസിപ്പിക്കേണ്ടിവന്നത്. ഒരു പാർട്ടിയും ഇത്രയും അധഃപതിക്കരുത്. ലീഗിനേക്കാൾ കടുത്ത വർഗീയകക്ഷിയാണെന്നും മുന്നണിക്കകത്തേക്ക് കടത്താനാവില്ലെന്നും പറഞ്ഞ് '94 മുതൽ സി.പി.എം അകറ്റിനിർത്തിയ പാർട്ടിയാണ് ഐ.എൻ.എൽ. അഴിമതിക്കുറ്റത്തിന് ജയിലിൽ കിടന്ന കേരളത്തിലെ ഏകനേതാവാണ് ആർ. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിനെതിരെ അന്ന് സന്ധിയില്ലാസമരം ചെയ്തവരാണ് സി.പി.എം. വീരേന്ദ്രകുമാറിനെതിരെ മുമ്പ് കൈക്കൊണ്ടിരുന്ന നിലപാടും വ്യത്യസ്തമല്ല. അഴിമതിക്കുറ്റം ഏറ്റവും വലിയ അയോഗ്യതയായി ധാർമികതയുള്ള രാഷ്ട്രീയകക്ഷികൾ വിശ്വസിക്കുമെങ്കിലും അവരെയും കൂടെക്കൂട്ടാവുന്ന രാഷ്ട്രീയ ഗതികേടിലായിരിക്കുകയാണ് എൽ.ഡി.എഫ്. ഔദ്യോഗികസംവിധാനങ്ങളുപയോഗിക്കാതെയും വഴിവിട്ട് ആളുകളെ പ്രീണിപ്പിക്കാതെയും സംഘടിപ്പിച്ച അയ്യപ്പജ്യോതി വൻവിജയമായിരുന്നു. ഇരുട്ട് ബാധിച്ച ഭരണകൂടത്തിന് വെളിച്ചം നൽകാൻ അത് സഹായകരമാകുമെന്ന് കരുതുന്നു. ഇനിയെങ്കിലും സർക്കാർ ദുശ്ശാഠ്യം ഉപേക്ഷിക്കണം. അയ്യപ്പജ്യോതിയെ തകർക്കാനുള്ള ആസൂത്രിതനീക്കമാണ് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടായ ആക്രമണം. വനിതാമതിൽ ഹിന്ദു നവോത്ഥാനമെന്ന് ആദ്യം പറഞ്ഞിട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി കൂടി മറ്റ് മതക്കാരായ സ്ത്രീകളെയും പങ്കെടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് ആദ്യത്തെ കീഴടങ്ങലാണ്. മുങ്ങുന്ന കപ്പലായി സി.പി.എം മാറി. കോൺഗ്രസിനെ എഴുതിത്തള്ളേണ്ട ഘട്ടമെത്തിയെന്നും ശ്രീധരൻപിള്ള പറഞ്ഞു. ജില്ല പ്രസിഡൻറ് എസ്. സുരേഷും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.