കഴക്കൂട്ടം: കാര്യവട്ടം ഗവ. കോളജിലെ ഒരു വിദ്യാര്‍ഥിക്ക് ബസ് കൺെസഷെൻറ അപേക്ഷാഫോറം ഒപ്പിട്ട് നല്‍കിയില്ലെന്നാ രോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ അധ്യാപകരെ ക്ലാസ് സമയത്തിനുശേഷം മൂന്നര മണിക്കൂറോളം തടഞ്ഞുവെച്ചു. വെള്ളിയാഴ്ച രാവിലെ കൺെസഷന്‍ ടിക്കറ്റ് ഒപ്പിട്ടുതരാമെന്ന് പ്രിന്‍സിപ്പലിനെ അധ്യാപിക രേഖാമൂലം അറിയിച്ചെങ്കിലും ഒപ്പിട്ടുതന്നിട്ടുമാത്രമേ വീട്ടിൽ പോകാന്‍ അനുവദിക്കൂവെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗേറ്റ്പൂട്ടിയെടുത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. രാത്രി എേട്ടാടെ വകുപ്പുമേധാവിയായ അധ്യാപിക ഫോറം ഒപ്പിട്ടുനല്‍കിയതോടെയാണ് അധ്യാപകരെ വീട്ടില്‍ പോകാന്‍ അനുവദിച്ചത്. എന്നാൽ, അധ്യാപികയുടെ നിർബന്ധബുദ്ധിയാണ് പ്രതിഷേധത്തിലേക്ക് വിദ്യാർഥികളെ നയിച്ചത്. കോളജിലെ രണ്ടാംവര്‍ഷ ബയോകെമിസ്ട്രി വിദ്യാര്‍ഥിയായ ജിനോയ് കൺെസഷന്‍ ടിക്കറ്റ് ഒപ്പിട്ടുതരാനായി വകുപ്പുമേധാവിയെ സമീപിച്ചെങ്കിലും നല്‍കിയില്ലെന്നാണ് ആരോപണം. എന്നാല്‍ ജിനോയ് വല്ലപ്പോഴുമാണ് ക്ലാസിൽ വരുന്നതെന്നും അതുകൊണ്ടാണ് ഒപ്പിട്ടുനല്‍കാത്തതെന്നും വകുപ്പുമേധാവി അറിയിച്ചു. ഇക്കാര്യത്തില്‍ അധ്യാപികയുമായി ഉച്ചയോടെ എസ്.എഫ്.ഐ യൂനിയന്‍ പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടാക്കി. ക്ലാസ് വിട്ട് നാലുമണിയോടെ അധ്യാപിക സഹ അധ്യാപകരോടൊപ്പം വീട്ടില്‍പോകാന്‍ തയാറെടുക്കുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗേറ്റ്പൂട്ടുകയും ഒപ്പിട്ടു തന്നിട്ടുപോയാല്‍മതിയെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയുമായിരുന്നു. തുടര്‍ന്ന് കോളജിലെ 18 അധ്യാപകരും ബന്ധിയാക്കപ്പെട്ട നിലയിലായി. ആറുമണിയോടെ ബയോ കെമിസ്ട്രിയിലെ അധ്യാപകരൊഴികെ മറ്റുള്ളവരെ പോകാന്‍ അനുവദിക്കാമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഏതാനും അധ്യാപകരെ തനിച്ചാക്കിയിട്ടുപോകാന്‍ അവരും തയാറായില്ല. ഒടുവിൽ പ്രിന്‍സിപ്പലെത്തി ഇന്നുരാവിലെ കൺസെഷന്‍ ടിക്കറ്റ് ഒപ്പിട്ടുതരാമെന്ന് ഉറപ്പുകൊടുത്തിട്ടും പ്രതിഷേധക്കാൻ പിന്തിരിഞ്ഞില്ല. തുടര്‍ന്ന് അടിയന്തര എച്ച്.ഒ.ഡി മീറ്റിങ് കൂടി. കഴക്കൂട്ടം സ്റ്റേഷന്‍ഹൗസ് ഓഫിസര്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവർ ചേര്‍ന്നുനടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കൺെസഷന്‍ ടിക്കറ്റ് ഒപ്പിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തു. ഇതോടെ പ്രതിഷേധം അവസാനിച്ചു. കാപ്ഷൻ Karyavattom Collage.jpg കാര്യവട്ടം ഗവ. കോളജിൽ വിദ്യാർഥികൾ അധ്യാപികക്കെതിരെ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.