തിരുവനന്തപുരം: ശ്രീ സത്യസായി ഒാർഫനേജ് ട്രസ്റ്റ് കേരള കിള്ളിയാർ മിഷനുമായും കോർപറേഷനുമായും ചേർന്ന് കരകുളം പഞ്ചായത്തിെൻറ പരിധിയിലെ ഒാരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ ആറ് ലക്ഷം രൂപ മുടക്കി കാമറകൾ സ്ഥാപിച്ചു. ഒാരോ അരകിലോമീറ്ററിലും ഒന്നുവീതം 14 കാമറകളാണ് സ്ഥാപിച്ചത്. രാത്രിയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയും. ശ്രീ സത്യസായി ഒാർഫനേജ് ട്രസ്റ്റിെൻറ ശാസ്തമംഗലം ഒാഫിസിലും കരകുളം ഗ്രാമപഞ്ചായത്തിലുമാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക. പകർത്തുന്ന ദൃശ്യങ്ങൾ മൂന്ന് മാസം വരെ സൂക്ഷിക്കാൻ ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.