കടയുടമയെ മർദിച്ച് പണംതട്ടിയ കേസിൽ പ്രതികൾ അറസ്​റ്റിൽ

തിരുവനന്തപുരം: ലോട്ടറി കടയുടമയെ മർദിച്ച് അവശനാക്കിയ ശേഷം കടയിൽനിന്ന് 12,000 രൂപ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം പേരയം മണ്ണാഞ്ചേരികാവിന് സമീപം പ്രീതാഭവനിൽ രമേശ് (43), കിളികൊല്ലൂർ കുറ്റിച്ചിറ കൃഷ്ണൻ കോവിലിന് സമീപം മുതിരവിള വീട്ടിൽ പ്രദീപ് (38) എന്നിവരാണ് അറസ്റ്റിലായത്. 24ന് രാവിലെ ശ്രീവരാഹം കരിക്കകം ലോട്ടറി ഏജൻസിയിലായിരുന്നു സംഭവം. ലോട്ടറി എടുക്കാനെന്ന വ്യാജേന കടയിലെത്തിയ ഇവർ കടയുടമ ചന്ദ്രനോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ചന്ദ്രൻ തിരിഞ്ഞ തക്കത്തിൽ മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. ഇതുകണ്ട് ചന്ദ്രൻ തടഞ്ഞെങ്കിലും മർദിച്ചവശനാക്കിയ ശേഷം അകലെ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ കയറി പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് ഫോർട്ട് പൊലീസ് സമീപത്തെ കടകളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഓട്ടോയുടെ നമ്പർ ശേഖരിക്കുകയും ചെയ്തു. ഓട്ടോയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയുടെ ഉടമയായ പ്രദീപിനെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രദീപിനെയും കൂട്ടാളിയായ രമേശനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ പി. ഷാജിമോ​െൻറ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എ.എസ്.ഐ ഫ്രാൻസോ, സീനിയർ സി.പി.ഒ വിജയൻ, സി.പി.ഒമാരായ മനോജ്, വിജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഫോട്ടോ ക്യാപ്ഷൻ: ലോട്ടറി ഉടമയിൽനിന്ന് പണംതട്ടിയ കേസിൽ അറസ്റ്റിലായ പ്രദീപും രമേശനും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.