തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി ഒരുവർഷം കഴിഞ്ഞിട്ടും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ വി.എസ്. ശിവകുമാർ എം.എൽ.എ പ്രതിഷേധിച്ചു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും മാരകമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് മരിച്ചവരുടെ ആശ്രിതർക്ക് നൽകിയതിന് തുല്യമായ ആനുകൂല്യങ്ങൾ വിതരണംചെയ്യുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഭവനരഹിതരായവർക്ക് വീടുകൾ നിർമിച്ചുനൽകുമെന്നും ദുരന്തിൽ മരിച്ചവരുടെ കടബാധ്യതകൾ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവും നടപ്പായില്ല. മത്സ്യത്തൊഴിലാളികൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന സുരക്ഷ ഉപകരണങ്ങളുടെ വിതരണവും നടന്നില്ലെന്നും എം.എൽ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.