എം.ജി വി.സി നിയമനം: സാ​േങ്കതിക കുരുക്കിൽ സെർച്​ കമ്മിറ്റി യോഗം മാറ്റി

*ഫയൽ ഗവർണറുടെ പരിഗണനയിൽ തിരുവനന്തപുരം: എം.ജി സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച് കമ്മിറ്റി യോഗം സാേങ്കതിക കുരുക്കിനെ തുടർന്ന് മാറ്റിവെച്ചു. വി.സി സ്ഥാനത്തേക്ക് അപേക്ഷിച്ച രണ്ടുപേരുടെ സാന്നിധ്യമുള്ള യോഗത്തിൽവെച്ച് സെർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്തതാണ് കുരുക്കായത്. ഇക്കാര്യത്തിൽ തീർപ്പുതേടി ഫയൽ ചാൻസലറായ ഗവർണർക്ക് അയച്ചിരിക്കുകയാണ്. നവംബർ 29, 30 തീയതികളിൽ ചേരാനിരുന്ന സെർച് കമ്മിറ്റി യോഗമാണ് മാറ്റിയത്. നിലവിൽ എം.ജി വി.സിയുടെ ചുമതല വഹിക്കുന്ന മുൻ പ്രോ-വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, മുൻ വി.സി ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവരാണ് വി.സി പദവിയിലേക്ക് അപേക്ഷിച്ചത്. ഇരുവരും പെങ്കടുത്ത യോഗത്തിലാണ് സെർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയായി ഡോ.ജെ. പ്രഭാഷിനെ തെരഞ്ഞെടുത്തത്. ഇതേ കാരണത്താൽ നേരേത്ത സാേങ്കതിക സർവകലാശാല വി.സി നിയമന നടപടികൾ വിവാദത്തിലാവുകയും സെർച് കമ്മിറ്റി ഗവർണർ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന നിയമസെക്രട്ടറിയുടെ ഉപദേശം കൂടി അടങ്ങിയ ഫയലാണ് ഗവർണർക്ക് അയച്ചത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് ഗവർണറാണ്. നേരേത്ത ഡോ.െജ. ലത അധ്യക്ഷത വഹിച്ച യോഗത്തിലാണ് സാേങ്കതിക സർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗമായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രനെ തെരഞ്ഞെടുത്തത്. വി.സി പദവിയിലേക്ക് ഡോ. ലത അപേക്ഷിച്ചതോടെ ഇടത് അധ്യാപകസംഘടന ഉൾപ്പെടെ പരാതിയുമായി ഗവർണറെ സമീപിച്ചു. പിന്നാലെ സെർച് കമ്മിറ്റി പിരിച്ചുവിടുകയും പുതിയത് രൂപവത്കരിക്കാൻ നടപടി തുടങ്ങുകയുമായിരുന്നു. സമാനസാഹചര്യം എം.ജി വി.സി നിയമനത്തിലും ഉയർന്നതോടെയാണ് സെർച് കമ്മിറ്റി യോഗം മാറ്റിവെച്ച് പ്രശ്നം ഗവർണറുടെ തീർപ്പിനുവിട്ടത്. 'വി.സി അപേക്ഷകരുണ്ടെങ്കിൽ മാറിനിൽക്കണം' തിരുവനന്തപുരം: സാേങ്കതികസർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്ന യോഗത്തിൽ സാേങ്കതിക കുരുക്ക് ഒഴിവാക്കാൻ വൈസ്ചാൻസലറുടെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം ചേർന്ന സർവകലാശാല ബോർഡ് ഒാഫ് ഗവേണേഴ്സ് യോഗമാണ് സർവകലാശാലപ്രതിനിധിയായി ഡോ.വി.കെ. രാമചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തത്. വി.സി പദവിയിലേക്ക് പരിഗണിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുന്നവരുണ്ടെങ്കിൽ യോഗത്തിൽനിന്ന് മാറിനിൽക്കാൻ വി.സിയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് നിർദേശിക്കുകയായിരുന്നു. ഭാവിയിൽ സംഭവിച്ചേക്കാനിടയുള്ള കുരുക്ക് ഒഴിവാക്കാൻ കൂടിയായിരുന്നു ഇൗ നിർദേശം. ഇതിനുശേഷമാണ് ഡോ. രാമചന്ദ്രനെ സെർച് കമ്മിറ്റി പ്രതിനിധിയായി തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.