തിരുവനന്തപുരം: ശബരിമലയെയും കോണ്‍ഗ്രസിനെയും തകര്‍ക്കാന്‍ സി.പി.എമ്മും സര്‍ക്കാറും ശ്രമിക്കുന്നെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷെൻറ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ വളര്‍ത്താനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ പി.കെ. ശശികലയെയും അറസ്റ്റ് ചെയ്ത് അവരുടെ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുകയാണ് സര്‍ക്കാര്‍. പൊലീസിനെ വിന്യസിച്ച് സുപ്രീംകോടതിവിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിയുടെ കാര്യത്തില്‍ സംരക്ഷണം നൽകാത്തത് എന്തുകൊണ്ടെന്ന് ഹസന്‍ ചോദിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് തമ്പാനൂര്‍ രവി, ജനറല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, പി.എസ്. പ്രശാന്ത്, പി. ബിജു, ഇ. വിനോദ്, ജോയല്‍സിങ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.