നിയമസഭ കാണാനെത്തിയ കുട്ടികൾക്ക്​ മുന്നിൽ ഗായകനായി മുനീർ

* പാടിയത് ഹരിവരാസനം തിരുവനന്തപുരം: നിയമസഭ മന്ദിരം സന്ദർശിക്കാൻ എത്തിയ വിദ്യാർഥികൾക്ക് മുന്നിൽ മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവ് ഡോ. എം.കെ. മുനീർ ഗായകനായി. നിയമസഭ ലോഞ്ചിൽ പ്രതിപക്ഷ നേതാക്കളെ കാണാനെത്തിയ കുട്ടികൾക്ക് മുന്നിലാണ് സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി മുനീർ ഹരിവരാസനം പാടിയത്. മീഡിയ റൂമിൽ വാർത്തസമ്മേളനം കഴിഞ്ഞ് വരുന്ന നേതാക്കളെ കാണാനാണ് കുട്ടികൾ ലോഞ്ചിൽ ഇരുന്നത്. നേതാക്കളെ പരിചയപ്പെടുത്തുന്നതിനിടെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡോ. മുനീർ നല്ലൊരു ഗായകനാണെന്ന് പറഞ്ഞത്. ഒരു പാട്ട് പടാമോ എന്നായി കുട്ടികൾ. കെ.എം. മാണിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ നിർബന്ധിച്ചതോടെയാണ് മുനീർ പാടിയത്; ഹരിവരാസനം. കെ.സി. ജോസഫും അനൂപ് ജേക്കബുമൊക്കെ പ്രോത്സാഹനവുമായി രംഗത്തെത്തി. റീച്ച് വേൾഡ് വൈഡ് എന്ന സംഘടനയുടെ സംരക്ഷണയിലുള്ള 46 കുട്ടികളാണ് നിയമസഭ സന്ദർശിക്കാൻ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.